Wednesday, February 23, 2011

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം

ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ഥി സമൂഹത്തിന്റെ  മുഖമുദ്രയായ എസ്.എഫ്.ഐ യുടെ  കോഴിക്കോട് ജില്ലാ സമ്മേളനം 2011 ഫെബ്രുവരി 25,26,27 തിയ്യതികളില്‍ പയ്യോളി മുചുകുന്നു സഖാവ് കെവി സുധീഷ്‌ നഗറില്‍ വച്ച് നടക്കുന്നു. 25നു വൈകീട്ട് പൊതുസമ്മേളനം സഖാവ്  ടി.കെ ഹംസ ഉല്‍ഘാടനം  ചെയ്യും. സ:പി.വിശ്വന്‍ എംഎല്‍എ, എസ്.എഫ്.ഐ യുടെ കേരള സംസ്ഥാന പ്രസിഡന്റ്‌ സ: കെ.വി സുമേഷ്  തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7 മണിക്ക് നാടകം "ദല്ലാള്‍". 26നു പ്രതിനിധി സമ്മേളനം സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം സ: ഇപി ജയരാജന്‍ ഉല്‍ഘാടനം ചെയ്യും.          

1 comment:

  1. പ്രിയ സഖാവേ..ഇത് എസ് എഫ് ഐ ക്ക് മാത്രമുള്ള ഒരു ബ്ലോഗ്‌ ആയത് കൊണ്ട്. ഇതില്‍ സംഘടനയുടെ ശക്തിയെ കുറിച്ചും, ചരിത്രത്തെ കുറിച്ചും, ആദര്‍ശങ്ങളെ കുറിച്ചും എല്ലാം ഉള്ള കുറച്ചു ലേഖനങ്ങളും. നാം ചെയ്ത സമരങ്ങളുടെ ചിത്രങ്ങളും മൂന്ന് നാല് ഭാഗങ്ങള്‍ ആയി ചിത്രീകരിക്കുകയാനെങ്ങില്‍ അത് പുതു തലമുറകള്‍ക്ക് ഒരു വഴി കാട്ടിയാകും. ചെയ്യുമല്ലോ.. സ്നേഹത്തോടെ ഒരു സഖാവ്.

    ReplyDelete